വിരല്‍ത്തുമ്ബില്‍ ഇനി ഓട്ടോറിക്ഷയും പാഞ്ഞെത്തും

ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്യുന്ന സേവനത്തിന് സമാനമായി ഇനി ഓട്ടോ റിക്ഷകളും ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ ആയി ഓട്ടോ റിക്ഷകള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സഹായിക്കുന്ന കോള്‍ ഓട്ടോ എന്ന അപ്ലിക്കേഷന്‍ കോഴിക്കോട് പുറത്തിറക്കി. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ അപ്ലിക്കേഷന്‍ ലഭ്യമാകും എന്നാണ് കരുതുന്നത്. ചലച്ചിത്ര നടന്‍മാരായ ടൊവിനോ തോമസ്, വിനോദ് കോവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

അഭിപ്രായങ്ങള്‍