തിരുവനന്തപുരം നഗരത്തിലാരംഭിച്ച ഊബര്‍ ഓട്ടോ സര്‍വീസ് സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഉടന്‍തന്നെ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന് ശേഷമാകും മറ്റ് നഗരങ്ങളില്‍ ഊബര്‍ ഓട്ടോ റിക്ഷകളുടെ സേവനം ലഭ്യമാകുന്നത്. ഊബര്‍ കാറുകളെക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാന്‍ സാധിക്കും. ആദ്യ രണ്ട് ട്രിപ്പുകളില്‍ അമ്ബത് ശതമാനം ഇളവും ലഭിക്കും. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ